സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് കുന്നംകുളത്ത്

0

വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന 43-മത് സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് 11, 12 തിയതികളില്‍ കുന്നംകുളത്ത് നടക്കും. ഗവ. മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീനിയര്‍ സിന്തറ്റിക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.

19 ഇനങ്ങളിലായി 175 താരങ്ങള്‍ പങ്കെടുക്കും. ഇതിലെ വിജയികളാണ് 2024 ഫെബ്രുവരിയില്‍ തിരുനല്‍വേലി പാളയംകോട്ടയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുക. 11ന് രാവിലെ 9.30ന് കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

1991 വരെ സര്‍ക്കാര്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം മേളയ്ക്ക് നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ കുന്നുങ്ങല്‍, അഡ്വ. മനോജ്കുമാര്‍, അലി പുള്ളിക്കുടി, അഡ്വ. വി ഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.