വികസനത്തിൻ്റെ ഭാഗമായി പുതിയ പാത നിര്‍മിക്കുമ്പോള്‍ എടമുട്ടം സെന്ററില്‍ അടിപ്പാത നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്‍എച്ച് 66ല്‍ ഏറെ പ്രധാനപ്പെട്ട ജംഗ്ഷനാണിത്. എന്നാല്‍ പുതിയ വികസനത്തില്‍ ഇവിടെ മേല്‍പ്പാതയോ അടിപ്പാതയോ ഇല്ലാത്തതിനെതിരെയാണ് ജനം പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.
പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാന്‍ 13ന് ഉച്ചതിരിഞ്ഞ് നാലിന് എടമുട്ടം സെൻ്ററില്‍ സമ്മേളനം ചേരും. പ്രമുഖര്‍ പങ്കെടുക്കും. നിരവധി പ്രമേയങ്ങളും നിവേദനങ്ങളും അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാമചന്ദ്രന്‍ ശ്രേയസ്, ജനറല്‍ കണ്‍വീനര്‍ അതുല്യഘോഷ്, ട്രഷറര്‍ അബൂബക്കര്‍ മുത്തൂസ്, എന്‍എസ് ഷിബു, രഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.