കാക്കനാട് ശക്തമായ കാറ്റ് ; കനത്ത നാശം

0

ഇന്ന് വൈകീട്ട് കാക്കനാട് മേഖലയില്‍ ഉണ്ടായ ശകതമായ കാറ്റില്‍ കനത്ത നാശം. ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ മൂവായിരത്തോളം കുപ്പികള്‍ താഴെ വീണുടഞ്ഞു.

വൈകീട്ട് നാലിനാണ് കനത്ത കാറ്റ് വീശിയത്. വൈദ്യതി പോസ്റ്റുകളും മരങ്ങളും പരക്കെ വീണിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗതത്തെ ബാധിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തലനാരിഴക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നാല് ജീവനക്കാരും മദ്യം വാങ്ങാന്‍ എത്തിയവരും ഉണ്ടായിരുന്നു.ആര്‍ക്കും അപകടം പറ്റിയില്ല.