കേന്ദ്രസര്‍ക്കാര്‍ കേരള വിരുദ്ധ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
വരുന്ന ജനുവരിയിലാകും സമരം. മുഴുവന്‍ എല്‍എഡിഎഫ് എംഎല്‍എമാരും എംപിമാരും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണ്. സംസ്ഥാനം കുടിശ്ശിക പിരിക്കുന്നില്ലെന്ന ആരോപണം തെറ്റായ നിരീക്ഷണമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.