ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന കൊടുംഭീകരര്‍ക്ക് അന്തകനായി അജ്ഞാതന്‍ വീണ്ടും. ഇക്കുറി ലഷ്‌ക്കര്‍ ഇ തോയ്ബ കമ്മാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. പാക്കിസഥാനിലാണ് അക്രം ഖാസി എന്ന കൊടുഭീകരരനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നത്.
ബജാവുര്‍ ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചു കൊന്നത്. ഖാസി എന്ന് അറിയപ്പെട്ടിരുന്ന അക്രം ഖാന്‍ ലഷ്‌ക്കര്‍ ഇ തോയ്ബയുടെ പ്രധാനിയാണ്. സംഘടനയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതിന് പുറമെ ഇന്ത്യയിലേക്ക് കാശ്മീര്‍ വാലി വഴിയുള്ള നുഴഞ്ഞു കയറ്റത്തിൻ്റെ നിയന്ത്രണവും ഇയാള്‍ക്കായിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള വെറുപ്പ് കലര്‍ന്ന പ്രസംഗം നടത്തുന്നതില്‍ കുപ്രസിദ്ധനാണ്.
ലഷ്‌ക്കറിൻ്റെ പ്രധാനികളില്‍ കൊല്ലപ്പെടുന്ന രണ്ടാമനാണ് ഖാസി. നേരത്തെ മറ്റൊരു കമാന്‍ഡറായ റിയാസ് അഹമ്മദിനെയും അജ്ഞാതന്‍ വെടിവെച്ചു കൊന്നിരുന്നു.