നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാൻ്റും തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ്. നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാകുമോ മുഖ്യമന്ത്രി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൈലറ്റ്.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ബിജെപി ഗ്രൂപ്പുകളില്‍ വലയുകയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിൻ്റെ വിജയ പ്രതീക്ഷയില്‍ സംശയമില്ല.
പൊറുക്കുക, മറക്കുക, മുന്നോട്ട് പോവുക എന്നാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും രാഹുല്‍ ഗാന്ധിയും തന്നോട് പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. അഞ്ച് വര്‍ഷത്തെ പദ്ധതിയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കലാണ് ലക്ഷ്യം. വിജയിച്ച എംഎല്‍എമാര്‍ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അശോക് ഗെഹ്ലോട്ടുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു പൈലറ്റിന്റെ മറുപടി.