സംസ്ഥാന സെക്രട്ടറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇതേ തുടര്‍ന്ന് ശക്തമായ തിരച്ചില്‍ നടത്തുകയാണ് ബോംബ് സ്‌ക്വാഡും പൊലീസും.
പൊലീസ് കണ്‍ട്രോണ്‍ റൂമിലെ 112 നമ്പറിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. പിന്നീട് കൻ്റോണ്‍മെൻ്റ് അസി കമ്മീഷണര്‍ക്കും സന്ദേശം ലഭിച്ചു.
ഭീഷണി ലഭിച്ചതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിവരം എത്തുകയും അടിയന്തര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. സാധാരണ പരിശോധന പോരെന്ന നിഗമനത്തില്‍ സെക്രട്ടറിയറ്റും പരിസരവും അരിച്ചു പെറുക്കുകയാണ് ബോംബ് സ്‌ക്വാഡ്.
ഇതോടൊപ്പം തന്നെ ഫോണ്‍ വിളിച്ച നമ്പറും ആളേയും കണ്ടെത്താനുള്ള അന്വേഷണവും സമാന്തരമായി നടത്തുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ സെക്രട്ടറിയറ്റിലെ പ്രധാന കെട്ടിടമാണ് പൊലീസ് പരിശോധിക്കുന്നത്. നഗരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോ എന്നതും പരിശോധനയിലാണ്. ഫോണ്‍ കോളുകളും പരിശോധിച്ചു വരുന്നു.