കണ്ണൂരില്‍ എംവിആര്‍ ട്രസ്റ്റിൻ്റെ എം വി രാഘവന്‍ അനുസ്മരണത്തിന് മുസ്ലീലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എത്തില്ല. സിപിഎം അനുകൂല ട്രസ്റ്റാണിത്.
നേരത്തെ കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ എംവിആറിനെ കൊല്ലാക്കൊല ചെയ്ത പാര്‍ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത് ഏറെ വിവാദമായിരുന്നു. സിഎംപി നേതാവ് സി പി ജോണ്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം.