ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇളയച്ഛൻ്റെ മകനും ബിജെപി നേതാവുമായ വരുണ്‍ ഗന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കേദാര്‍നാഥ് ക്ഷേത്രത്തിലായിരുന്നു കൂടിക്കാഴ്ച. രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായ വരുണ്‍ ഗാന്ധി.
ചൊവാഴ്ചയാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ബിജെപിയില്‍ നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന നേതാവായാണ് വരുണ്‍ ഗാന്ധിയെ കാണുന്നത്. വരുണ്‍ പാര്‍ടി മാറുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് സഹോദര പുത്രന്മാരുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
തങ്ങളുടെ കണ്ടുമുട്ടല്‍ ഹൃദ്യവും സുന്ദരവും ഹ്രസ്വവുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. വരുണിൻ്റെ മകളെ കണ്ടതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും രാഹുല്‍ പറഞ്ഞു.