സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. ഹൈക്കോടതിയില്‍ ഓണ്‍ലൈനില്‍ ഹാജരായി സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ സെക്രട്ടറി ഹാജരായത്. പ്രതിസന്ധി മൂലമാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ സംസ്ഥാനം ബുദ്ധിമുട്ടുകയാണ്.
എന്നാല്‍ ഈമാസം 30നകം ഒക്ടോബര്‍ മാസത്തെ പെന്‍ഷന്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സാധിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയില്‍ ഹാജരാകേണ്ടി വരും. കേരളീയം പോലുളള ആഘോഷങ്ങൾക്കും പരിപാടികൾക്കും അല്ല മനുഷ്യൻ്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആഘോഷത്തിനല്ല, മനുഷ്യൻ്റെ ജീവിത പ്രശ്‌നത്തിനാണ് എപ്പോഴും മുന്‍ഗണന കല്‍പ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.