സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം: മാപ്പ് പറഞ്ഞ് നിതീഷ് കുമാര്‍

0

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. താന്‍ നടത്തിയ പരമാര്‍ശങ്ങള്‍ സ്ത്രീകളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് നിതീഷ് ഇന്ന് വ്യക്തമാക്കിയത്.

ബിഹാറിലെ ജനസംഖ്യ വളര്‍ച്ച 4.2 ല്‍ നിന്ന് 2.9 ശതമാനം ആയി കുറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു നിതീഷ് കുമാറിൻ്റെ മോശം പരാമര്‍ശം. സ്ത്രീകളുടെ വിദ്യാഭ്യസത്തേയും ജനസംഖ്യാ നിയന്ത്രണത്തേയും ബന്ധിപ്പിച്ചായിരുന്നു പരാമര്‍ശം നടത്തിയത്.  ഈ പരാമര്‍ശത്തിനെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർടികൾ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണ് പരാമര്‍ശം എന്നും നിതീഷ് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിതീഷിനെ പിന്തുണച്ച് ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ രംഗത്തെത്തി.

എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ തൻ്റെ പരമാര്‍ശം തിരിച്ചടി ആയേക്കുമെന്ന ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നിതീഷിൻ്റെ മാപ്പ് പറയല്‍. ദേശീയ വനിതാ കമ്മീഷനും നിതീഷിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു.