HomeKeralaസംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് മുസ്ലീംലീഗ് 

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് മുസ്ലീംലീഗ് 

വിലക്കയറ്റത്തിലും ജനങ്ങളെ വലയ്ക്കുന്ന സാമ്പത്തിക നയത്തിലും പ്രതിഷേധിച്ച് മുസ്ലീംലീഗ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നു. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനവും ഉന്നയിച്ചാണ് ആദ്യ സമരം. സമരത്തിൻ്റെ ഭാഗമായി നാളെ സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.

പെന്‍ഷന്‍ കൊടുക്കാന്‍ പോലും കഴിവില്ലാത്തവരായി സംസ്ഥാന സര്‍ക്കാര്‍ മാറി. സാധാരണക്കാരൻ്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ല. സര്‍ക്കാരിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റ് വന്‍ പരാജയമാണ്. ധൂര്‍ത്ത് നടത്തി ആര്‍ഭാടം കാണിക്കുകയാണ് സര്‍ക്കാര്‍. വിലക്കയറ്റത്തിലും അഴിമതിയിലും ജനം വലയുമ്പോഴാണ് ഈ സ്ഥിതിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Most Popular

Recent Comments