വിശ്വപ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗമപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് കൊടിയേറുക.
രാവിലെ പൂജകള്‍ക്ക് ശേഷമാണ് കൊടിയേറുക. പുതിയ കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30 നും 10.30നും ഇടയിലാണ് കൊടിയേറ്റ ചടങ്ങ്.
ഈ മാസം 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേരും 16ന് ദേവരഥ സംഗമവും നടക്കും. ഒന്‍പത് മുതല്‍ സംഗീതോത്സവം ഉണ്ടാകും. രഥോത്സത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിപുലമായ സംവിധാനങ്ങളാണ് പാലക്കാട് നഗരസഭയും ജില്ലാ ഭരണവും ഇക്കുറി ഒരുക്കിയിട്ടുള്ളത്.