ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ജില്ലാ കമ്മിറ്റിയംഗത്തെ സസ്‌പെൻ്റ് ചെയ്ത് സിപിഎം. വേലായുധന്‍ വള്ളിക്കുന്നിനെയാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സസ്‌പെൻ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ആണ് ഇയാള്‍ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോക്‌സോ നിയമത്തിലെ ഏഴ് , എട്ട് വകുപ്പുകള്‍ മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും ഇത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു സിപിഎം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ടിക്ക് വലിയ ക്ഷീണമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സസ്‌പെൻ്റ് ചെയ്യാന്‍ തീരുമാനിച്ചത്.