കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം സിപിഎം ഉന്നതരിലേക്ക് കൂടി നീങ്ങുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് നോട്ടീസ് അയച്ചിരിക്കുകയാണ് ഇഡി.
ഈ മാസം 25ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വര്‍ഗീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോടികളുടെ ബിനാമി വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ ഉണ്ടാവുക.
കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച ആദ്യഘട്ട കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉന്നതരിലേക്ക് എത്തുകയാണ് ഇഡി സംഘം. നേരത്തെ മുന്‍ മന്ത്രി എ സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.