അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വക്താവ് ഖാലിദ് സദ്രാനെ ഉദ്ദരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മരണത്തിന് പുറമെ 20 പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. കാബൂളിലെ ദഷ്ത് ഇ ബര്‍ച്ചി പ്രദേശത്താണ് സ്‌ഫോടനം. ഷിയാത് ഹസാര വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്. താലിബാന്‍ സര്‍ക്കാരിൻ്റെ അടിച്ചമര്‍ത്തല്‍ നേരിടുന്നവരാണ് ഈ വിഭാഗക്കാര്‍.