ഐഎന്‍ഡിഐഎ മുന്നണിയില്‍ ഭിന്നിപ്പ് ശക്തമാകുന്നു. സീറ്റ് ചര്‍ച്ചയില്‍ തുടങ്ങിയ തര്‍ക്കം പരസ്പരം പോര്‍ വിളിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ശക്തമാകുന്നു. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കാത്ത നിലയിലാണ് സമാജ് വാദി പാര്‍ടി.
മധ്യപ്രദേശിലെ നിവാരി ജില്ലയില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ബിജെപിക്ക് പുറമെ കോണ്‍ഗ്രസിനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് സമാജ് വാദി ചീഫ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ കാലങ്ങളായി ഭരണം നടത്തിയവരാണ് കോണ്‍ഗ്രസും ബിജെപിയും. എന്നാല്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും അവര്‍ ഒന്നും നല്‍കിയില്ല.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ബിജെപിയെ മാത്രമല്ല, കോണ്‍ഗ്രസിനേയും വിശ്വസിക്കരുത്. അവരെ ഭരണത്തില്‍ അടുപ്പിക്കരുത്. പട്ടിണിയും ദാരിദ്യവും തൊഴിലില്ലായ്മയും മാത്രം തന്ന അവര്‍ക്ക് വോട്ട് നല്‍കരുത്. ഇനിയും മണ്ടന്മാരാകരുത് എന്നും അഖിലേഷ് യാദവ് ഓര്‍മിപ്പിച്ചു.