നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലാ കമ്മിററി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ മര്‍ദനത്തില്‍പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ശ്രീ കേരളവര്‍മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് ഇതില്‍ പ്രതിഷേധിച്ചാണ് മന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. പലരേയും പൊലീസ് മര്‍ദിച്ചുവെന്ന് നേതാക്കള്‍ പറയുന്നു.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിലായിരുന്നു ആദ്യം സംഘര്‍ഷം. പിന്നീട് നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും പരക്കുകയായിരുന്നു. ഒരു വനിതക്കടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മര്‍ദിച്ചതായി പരാതിയുണ്ട്.