ആശുപത്രികള്‍ അടക്കമുള്ള പൊതു ഉപയോഗ കെട്ടിടങ്ങള്‍ക്ക് താഴെ ഹമാസ് ഭീകരര്‍ ഒളിത്താവളങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇസ്രായേല്‍ സൈന്യം പുറത്തു വിട്ട ചിത്രങ്ങളും വീഡിയോകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
പ്രമുഖ ആശുപത്രിയായ ഷെയ്ക്ക് ഹമദ് ആശുപത്രിയില്‍ നിന്ന് ഹമാസ് ഭീകരരുടെ ഭൂഗര്‍ഭ ഒളിത്താവളത്തിലേക്ക് പ്രവേശന കവാടമുണ്ട്. സാധാരണക്കാരെന്ന മട്ടില്‍ എത്തുന്ന ഭീകരര്‍ കവാടത്തിലൂടെ ഭൂഗര്‍ഭ താവളത്തില്‍ എത്തുന്നു. ആശുപത്രികള്‍ ആക്രമിക്കില്ലെന്ന ഉറപ്പിലാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത്. കൂടാതെ പരിക്ക് പറ്റുന്ന ഭീകരരെ ചികിത്സിക്കാനും എളുപ്പമാണ്.
ആശുപത്രിക്കുള്ളില്‍ നിന്ന ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍ കഴിയുമ്പോള്‍ തന്നെ തിരിച്ചടി താരതമ്യേന കുറവായിരിക്കുകയും ചെയ്യും. ആശുപത്രികള്‍ക്ക് തൊട്ടടുത്തായി തന്നെ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചതും ഇതിനാലാണ്.
ആശുപത്രികളില്‍ എത്തുന്ന ഡീസല്‍, ഉപകരണങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ഹമാസ് ചെയ്യുന്നതെന്ന് നേരത്ത തന്നെ ആരോപണം ഉണ്ട്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയ്ക്ക് താഴെ ഹമാസ് ഭീകരരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ചിട്ടുള്ളതായി ഇസ്രായേല്‍ സൈന്യം പറയുന്നു. സാധാരണക്കാരെ പരമാവധി സംരക്ഷിച്ച് വേണം ളെിത്താവളങ്ങള്‍ തകര്‍ക്കാനെന്നും സൈന്യം വ്യക്തമാക്കി.