പാക്കിസ്ഥാനിന്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന കൊടുംഭീകര്‍ക്ക് പേടിസ്വപ്‌നമായി അജ്ഞാതരുടെ ആക്രമണം വീണ്ടും. 2018ല്‍ ജമ്മുവിലെ സുജ്ജുവാനിലെ സൈനിക ക്യാമ്പിന് നേരെ നടത്തിയ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെയാണ് പാക്കിസ്താനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
ലഷ്‌ക്കര്‍ ഇ ത്വയ്ബ കമാന്‍ഡറായ ഖ്വാജ ഷാഹിദ് ഏലിയാസ് മിയ മുഹമ്മദിനെയാണ് ഇന്നലെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചത്. ഭീകരരെ നിയന്ത്രിക്കുകയും സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന പാക്കിസ്താന്‍ സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കും കടുത്ത ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുകയും ആസുത്രണം ചെയ്യുകയും ചെയ്യുന്ന കൊടു ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത് തുടരുകയാണ്.