മഹുവയെ അയോഗ്യയാക്കണമെന്ന് ബിജെപി

0

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന് ബിജെപി. എത്തിക്‌സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

പാര്‍ലമെൻ്റ് എത്തിക്‌സ് കമ്മിറ്റിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു മഹുവ. ഇതിനാല്‍ തന്നെ മഹുവയ്‌ക്കെതിരെ കടുത്ത നടപടിക്ക് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി എംപി വിനോദ് സോണ്‍കറാണ് കമ്മിറ്റി അധ്യക്ഷന്‍.

എന്നാല്‍ വ്യക്തിപരവും മര്യാദ ഇല്ലാത്തതുമായ ചോദ്യങ്ങളാണ് കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചതെന്ന് മഹുവ ആരോപിച്ചിരുന്നു. ഇതിനാലാണ് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്നും മഹുവ വിശദീകരിച്ചു.