ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് ഛത്തീസ്ഗഡിലും മിസോറാമിലും ആരംഭിച്ചു. നാല്‍പ്പത് ലക്ഷത്തിലേറെ സമ്മതിദായകരാണ് ആദ്യഘട്ടത്തില്‍ ഛത്തീസ്ഗഡില്‍ ഉള്ളത്.
ആകെ തൊണ്ണൂറ് മണ്ഡലങ്ങളാണ് ഛത്തീസ്ഗഡ് സംസ്ഥാനത്തുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട വോട്ടിംഗ് നടക്കുന്നത്. ഇതില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള 12 മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാന കക്ഷികള്‍.
ആദ്യഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി രാമന്‍ സിംഗ്, ഭാവ്‌ന ബോഹ്‌റ, ലത ഉസേന്തി, ഗൗതം ഉയെക്ക്, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് അക്ബര്‍, സാവിത്രി മനോജ് മാണ്ഡവി, മോഹന്‍ മര്‍ക്കം തുടങ്ങിയ പ്രമുഖരുണ്ട്.
മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് തന്നെ ഇക്കുറിയും അധികാരത്തില്‍ എത്തുമെന്നാണ് പൊതു ധാരണ. എന്നാല്‍ ഒരു തിരിച്ചു വരവിനായുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇക്കുറി ആം ആദ്മി പാര്‍ടി ശക്തമായ മത്സരത്തിനുണ്ട്. കൂടാതെ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പുതിയ പാര്‍ടിയും മത്സരിക്കുന്നു.
കഴിഞ്ഞ തവണ ആകെയുള്ള 40ല്‍ 26 സീറ്റും നേടിയാണ് മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് അഞ്ചും ബിജെപി ഒന്നും സീറ്റ് നേടി.