വായു മലിനീകരണം കൂടുതൽ ഡല്‍ഹിയില്‍, കൊല്‍ക്കത്തയും മുംബൈയും ആദ്യ പത്തില്‍

0

ലോകത്തിലെ വായു മലിനീകരണം അതിരൂക്ഷമായ നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍.

ലോകത്തിലെ ഏറ്റവും വായു മലിനീകരണം ഉള്ള നഗരം ഡല്‍ഹിയാണ്. ഇന്ന് രാവിലെ 7.30 ന് 483 എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 483 ആണ്. രണ്ടാം സ്ഥാനത്തുളള പാക്കിസ്ഥാനിലെ ലാഹോറിന് 371 ആണ് എക്യുഐ.

മൂന്നാമതാണ് കൊല്‍ക്കത്ത. എക്യുഐ 206. ആറാം സ്ഥാനത്താണ് മുംബൈ (162). അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള പുക കാറ്റില്‍ എത്തുന്നതാണ് ഡല്‍ഹിക്ക് പ്രശ്‌നമാവുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിളവെടുപ്പ് കഴിഞ്ഞ പാടങ്ങള്‍ കത്തിച്ചാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അടുത്ത കൃഷിയിറക്കുന്നത്. കൂടാതെ ദീപാവലി അടക്കമുള്ള ആഘോഷങ്ങളിലെ പടക്ക ഉപയോഗവും സ്ഥിതി ഗുരുതരമാക്കുന്നു.