സിപിഎമ്മിന് പാലസ്തീന്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള വഴി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവര്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. അതിൻ്റെ ഭാഗമായാണ് അവര്‍ മുസ്ലീംലീഗിന് പുറകെ നടക്കുന്നത്.
സിപിഎമ്മിനേക്കാള്‍ ശക്തമാണ് ലീഗിലെ കേഡര്‍ സംവിധാനം. സിപിഎം റാലിയില്‍ ഒരു ലീഗുകാരന്‍ പോലും പങ്കെടുക്കില്ല. നേതൃത്വം ഒരു തീരുമാനം എടുത്താല്‍ താഴെത്തട്ടിലുളള അണികള്‍ വരെ അതിനൊപ്പം നില്‍ക്കും. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
രാഷ്ട്രീയ കുഴപ്പങ്ങള്‍ ഉണ്ടാക്കുക, അതുവഴി രാഷ്ട്രീയ ലാഭം കൊയ്യുക.. അതാണ് സിപിഎം ലക്ഷ്യമിടുന്നത്. ജനപിന്തുണ നാള്‍ക്കുനാള്‍ താഴേക്കു പോകുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ മുസ്ലീംലീഗിൻ്റെ സഹായം തേടി പിന്നാലെ നടക്കുന്നത്. ജനം വെറുത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.