HomeKeralaതെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്

സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 14ന് കല്‍പ്പറ്റ എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് സെക്ഷനില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് നല്‍കിയ പരാതിയിലാണ് നോട്ടീസ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്നാണ് കേസ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് പത്ത് ലക്ഷം രൂപയും പിന്നീട് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നാല്‍പ്പത് ലക്ഷം രൂപയും നല്‍കിയെന്നാണ് സുരേന്ദ്രന് എതിരെയുള്ള പരാതി.

Most Popular

Recent Comments