HomeKeralaഹരിത കർമ്മസേനക്കായി ഹരിത വണ്ടികൾ

ഹരിത കർമ്മസേനക്കായി ഹരിത വണ്ടികൾ

തൃശൂർ ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകൾക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ നൽകി. ഹരിത കർമ്മസേന പ്രവർത്തനങ്ങൾക്കായാണ് വാഹനങ്ങൾ കൈമാറിയത്.

വാഹനം വാങ്ങി നൽകൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി കെ ഡേവിസ് നിർവഹിച്ചു. ആദ്യ വാഹനം പുത്തൻചിറ ഗ്രാമപഞ്ചായത്തിന് കൈമാറി. ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലൂടെ 1.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ചതാണ് മുചക്ര ഇലക്ട്രിക് ബാറ്ററി വാഹനം.

വാഹനത്തിൻ്റെ ഓണർഷിപ്പ്, വാറൻ്റി, തുടർസേവനങ്ങൾ തുടങ്ങിയവ ഗ്രാമ പഞ്ചാത്തുകൾക്ക് നൽകും. വാഹനം ഓടിക്കുന്നതിന് ആവശ്യമായ പരിശീലനവും കമ്പനി നേരിട്ട് നൽകും. കൂടാതെ തുടർപരിപാലനങ്ങൾക്കായുള്ള സൗകര്യങ്ങളും കമ്പനി ഏർപ്പെടുത്തും. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ അധ്യക്ഷയായി.

Most Popular

Recent Comments