ജാതി സെന്‍സസിനെ ബിജെപി എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ കൃത്യമായ ആലോചനകള്‍ വേണം. ആഴത്തില്‍ പഠിക്കണം. ഇതിന് ശേഷമേ തീരുമാനം എടുക്കാന്‍ പറ്റൂവെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ ജാതി സെന്‍സസ് അടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച ആക്കാനാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ഉയര്‍ത്തി പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജാതി സെന്‍സസിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസ് പൂര്‍ത്തിയായാല്‍ വലിയ വികസനം പാവപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
വോട്ട് ബാങ്കിനായി രാഷ്ട്രീയം കളിക്കുന്ന പരിപാടി ബിജെപിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വളർച്ചയും നാടിൻ്റെ വികസനവുമാണ് ലക്ഷ്യം. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും ആസൂത്രണം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.