HomeKeralaഅന്തര്‍ദേശീയ അംഗീകാരവുമായി കേരള ടൂറിസം

അന്തര്‍ദേശീയ അംഗീകാരവുമായി കേരള ടൂറിസം

ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാര്‍ഡ് -2023 കേരള ടൂറിസത്തിന് ലഭിച്ചു. സംസ്ഥാന ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ് ഇതിന് അര്‍ഹമാക്കിയത്.

ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കേരളത്തിൻ്റെ തനത് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന ‘കേരളീയം’ ആഘോഷപൂര്‍വ്വം നടന്നുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു പുരസ്‌കാരം കേരള ടൂറിസത്തിനെ തേടിയെത്തിയത്.

ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ‘കേരളീയ മാതൃക’ ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടാം തവണയാണ് ഈ അവാര്‍ഡ് കേരളത്തെ തേടിയെത്തുന്നത്. അന്തര്‍ദേശീയ തലത്തില്‍ സംസ്ഥാനത്തിൻ്റെ ഖ്യാതി ഉയര്‍ത്തുമെന്നും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഇത് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Most Popular

Recent Comments