കര്‍ണാചക അതിര്‍ത്തി മണ്ണിട്ട് അടച്ചതില്‍ അടിയന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തേക്കുള്ള ആശുപത്രിയില്‍ എത്താന്‍ കഴിയാതെ രോഗി മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. അതിര്‍ത്തികളില്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോട്ടെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണ് കര്‍ണാടകയുടെ നിലപാട്. അടിയന്തര സാഹചര്യത്തില്‍ മനുഷ്യന്റെ ജീവന് സംരക്ഷണം നല്‍കാനാവാത്ത നിലപാടാണ് കര്‍ണാടകയുടേതെന്നും കത്തില്‍ കേരളം ചൂണ്ടിക്കാട്ടുന്നു.