HomeIndiaതമിഴ്‌നാട് മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി പരിശോധന

തമിഴ്‌നാട് മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി പരിശോധന

വിവാദങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍ ഒരു മന്ത്രിയുടെ വീട്ടില്‍ കൂടി ആദായ നികുതി പരിശോധന. ഡിഎംകെ മന്ത്രിസഭാംഗമായ ഇ വി വേലുവിൻ്റെ വീടുകളില്‍ ആണ് പരിശോധന.

പൊതുമരാമത്ത് മന്ത്രിയായ ആദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുളള എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ 6.30 മുതല്‍ തുടങ്ങിയ പരിശോധന തുടരുകയാണ്. സിആര്‍പിഎഫ് സംഘത്തിൻ്റെ ശക്തമായ കാവലാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്..

വേലുവിൻ്റെ സ്ഥാപനങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ നിരവധി പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിൻ്റെ വിശ്വസ്തനായാണ് വേലു അറിയപ്പെടുന്നത്. ഡിഎംകെയില്‍ സമ്പത്തിൻ്റെ കാര്യത്തിലും വേലു മുന്നിലാണ്.

മന്ത്രിമാരായ സെന്തില്‍ ബാലാജി, കെ പൊന്മുടി, എംപിയായ ജഗത് രക്ഷകന്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. ഇതേ ചൊല്ലി ഡിഎംകെയും ബിജെപിയും തമ്മില്‍ ഏറെ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പരിശോധന എന്നത് ശ്രദ്ധേയമാണ്.

Most Popular

Recent Comments