പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമമെന്ന ആരോപണത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഐ ഫോണുകളില്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കേണ്ടത് ആപ്പിള്‍ കമ്പനിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്നലെയാണ് തങ്ങളുടെ ഫോണുകള്‍ സര്‍ക്കാര്‍ ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ വാര്‍ത്താ സമ്മേളനവും നടത്തി. അദാനിക്ക് വേണ്ടിയാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ കൂടി രാഹുല്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ആപ്പിള്‍ ഈ സന്ദേശം 150 രാജ്യങ്ങളില്‍ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ തന്നെ അറിയിച്ചു. എന്നാല്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. കൂടുതല്‍ വിശദീകരണത്തിലാണ് ഇന്ന് മന്ത്രി ആപ്പിളിൻ്റെ കാര്യവും എടുത്ത് പറഞ്ഞത്. ആപ്പിള്‍ ഫോണിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണ പരിധിയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.