ആപ്പിള്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ചില പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി പരാതി. അപ്പിള്‍ കമ്പനിയുടെ ഇതുസംബന്ധിച്ച സന്ദേശം തങ്ങള്‍ക്ക് ലഭിച്ചതായി നേതാക്കള്‍ പറഞ്ഞു.
ശശി തരൂര്‍ എംപി, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, ടിഎംസിയിലെ മഹുവ മൊയ്ത്ര എന്നിവര്‍ക്കാണ് സന്ദേശം ലഭിച്ചതായി പരാതി ഉയര്‍ന്നത്.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ജീവനക്കാരായ മൂന്ന് പേര്‍ക്കും ഇന്നലെ ഇത്തരം സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങളെ കുറിച്ചുള്ള സ്ഥിരീകരണത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്ന് അറിയുന്നു.