ഗുരുദേവ ദർശനങ്ങൾക്കും ഗുരു വചനങ്ങൾക്കും പ്രസക്തി ഏറി വരുന്നതാണ് ഈ കാലഘട്ടമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ വി സദാനന്ദൻ. തൃശൂർ ജില്ലയിലെ എസ് എൻ ഡി പി യോഗം ആണ്ടപറമ്പ്, പുറ്റേക്കര ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനസ്സിൽ സ്നേഹത്തിൻ്റെ സന്ദേശം പടർത്താനാവണം. ഗുരുദേവ സന്ദേശം നൽകുന്നത് സ്നേഹമാണ്. ആണ്ടപറമ്പ്, പുറ്റേക്കര ശാഖയിൽ പുതിയതായി പണികഴിഞ്ഞു വരുന്ന ഗുരുദേവ മന്ദിരത്തിൻ്റേയും കല്യാണ മണ്ഡപത്തിൻ്റേയും നിർമാണ പ്രവർത്തങ്ങളിലേക്ക് എല്ലാ ശ്രീനാരായണീയ പ്രവർത്തകരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്നും കെ വി സദാനന്ദൻ അഭ്യർത്ഥിച്ചു.
വ്യത്യസ്തങ്ങളായ പരിപാടികളോടെ ആയിരുന്നു ശാഖയുടെ വാർഷിക പൊതുയോഗം നടന്നത്. പണി പൂർത്തിയായി വരുന്ന പുറ്റേക്കര ശ്രീനാരായണ ഗുരുദേവ മന്ദിരം ഹാളിലായിരുന്നു പൊതുയോഗം ചേർന്നത്. ശാഖ പ്രസിഡൻ്റ് ടി എസ് അനിലൻ അധ്യക്ഷനായി.
യൂണിയൻ പ്രസിഡൻ്റ് ഐ ജി പ്രസന്നൻ, സെക്രട്ടറി കെ വി വിജയൻ, വൈസ് പ്രസിഡൻ്റ് ടി ആർ രഞ്ജു, യോഗം ഡയറക്ടർ ബോർഡ് അംഗം രഞ്ജിത്, ശാഖ സെക്രട്ടറി കെ എ ബാലൻ, എൻ കെ പ്രഭാകരൻ, രവീന്ദ്രൻ കണ്ടങ്ങത്ത്, എൻ കെ ശിവരാമൻ, ടി ആർ രതീഷ് എന്നിവർ സംസാരിച്ചു. മിനി ശിവരാമൻ സ്വാഗതവും ലീല രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. യൂത്ത് വിങ്ങ് പ്രസിഡൻ്റ് ആയി ടി ആർ രതീഷിനേയും സെക്രട്ടറിയായി ആയി എൻ എസ് ആദർശിനേയും തിരഞ്ഞെടുത്തു. കുമാരി സംഘം ഭാരവാഹികളേയും പൊതുയോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: ദേവിക ബാലൻ (പ്രസിഡൻ്റ്), ദിയ (സെക്രട്ടറി)