കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

0

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കേരള പൊലീസ്. സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത് എന്നാണ് അറിയുന്നത്.

കളമശ്ശേരി സ്‌ഫോടനത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിലൂടെ നടത്തിയത് ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണമാണെന്ന് പൊലീസ് പറയുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ സമുദായ സ്പര്‍ദ്ദ ഉണ്ടാക്കുന്നതാണെന്നാണ് കേരള പൊലീസ് പറയുന്നത്. ഐപിസി 153, 153 എ വകുപ്പുകള്‍ പ്രകാരണമാണ് കേസ് എടുത്തിട്ടുള്ളത്.

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടും വിഷമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേന്ദ്രമന്ത്രിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്.