HomeKeralaസമരത്തില്‍ മാറ്റമില്ലെന്ന് ബസ് ഉടമകള്‍

സമരത്തില്‍ മാറ്റമില്ലെന്ന് ബസ് ഉടമകള്‍

ചൊവാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ കൂലി വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

ഒക്ടോബര്‍ 31 ന് നടക്കുന്നത് സൂചന സമരം മാത്രമാണെന്ന് ഉടമകള്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തും.

ബസുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും ഘടിപ്പിക്കാന്‍ സമയം അനുവദിക്കണം. നവംബര്‍ ഒന്നിനകം വെക്കാന്‍ കഴിയില്ല. ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണം. കണ്‍സഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം. അതി ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ യാത്ര ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നും ബസ് ഉടമകള്‍ അറിയിച്ചു.

എന്നാല്‍ ബസ് സമരം അനാവശ്യമാണെന്ന് മന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ട്. സീറ്റ് ബെല്‍റ്റ് നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യും. കാമറയും ഘടിപ്പിക്കണം. ഇവ ഇല്ലാത്ത വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

Most Popular

Recent Comments