HomeIndiaകേരളത്തില്‍ ഇരു മുന്നണികള്‍ക്കും വര്‍ഗീയതയോട് മൃദുസമീപനം: ജെ പി നദ്ദ

കേരളത്തില്‍ ഇരു മുന്നണികള്‍ക്കും വര്‍ഗീയതയോട് മൃദുസമീപനം: ജെ പി നദ്ദ

കേരളത്തില്‍ വര്‍ഗീയതയോട് എല്‍ഡിഎഫിനും യുഡിഎഫിനും മൃദുസമീപനമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. വര്‍ഗീയതയോടും ഭീകരവാദത്തോടും സംസ്ഥാന സര്‍ക്കാരിൻ്റെ ഈ സമീപനം മുമ്പും പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരതയെ വളര്‍ത്തുന്ന സമീപനങ്ങള്‍ കേരളത്തില്‍ നടക്കുന്നു. മലപ്പുറത്ത് ഒരു സംഘടന നടത്തിയ സമ്മേളനത്തില്‍ ഹമാസിൻ്റെ നേതാവ് ഓണ്‍ലൈനില്‍ സംസാരിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഭീകരതയോടുള്ള ഇത്തരം മൃദുസമീപനം നാടിന് ശാപമാണ്.

അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരു മുന്നണികളും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ്. പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ദുര്‍ഭരണത്തിനെതിരെ പോരാടാനാണ് ഇവിടെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള വേദിയായി ഇത് മാറി.

നമ്മുടെ രാജ്യം നാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടമാണ് നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തില്‍ ഭാരതം അതിവേഗം വളരുന്നു. 13.5 കോടിയിലധികം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നമ്മള്‍ വളര്‍ന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അടിസ്ഥാന വികസനത്തിനായി കേന്ദ്രം 18 ലക്ഷം കോടി രൂപയാണ് രാജ്യത്ത് ചെലവഴിച്ചത്. രാജ്യത്തിൻ്റെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണെന്നും ജെ പി നദ്ദ പറഞ്ഞു.

Most Popular

Recent Comments