മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

0

ഇന്നലെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചതില്‍ ക്ഷമ ചോദിച്ച് നടന്‍ സുരേഷ് ഗോപി. ദുരുദ്ദേശ്യത്തോടെ അല്ലെങ്കിലും അവര്‍ക്ക് മാനസിക വിഷമം ഉണ്ടായെന്ന് മനസ്സിലാക്കിയാണ് ക്ഷമ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് വാത്സല്യത്തോടെയാണ് ആ പെണ്‍കുട്ടിയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മറ്റ് പലരും ഇത്തരം സന്ദർഭങ്ങളിൽ ന്യായീകരണത്തിന് ശ്രമിക്കുമ്പോൾ ഉടൻ ക്ഷമ ചോദിച്ച നടൻ സുരേഷ് ഗോപിയുടെ നടപടി അഭിനന്ദനാർഹമാണെന്ന് സമൂഹ മാധ്യമങ്ങളിൽ പലരും പറയുന്നു. പത്രപ്രവർത്തക യൂണിയനും സിപിഎം അടക്കമുള്ള പല സംഘടനകളും നടൻ്റെ മാപ്പ് ആവശ്യപ്പെട്ടിരുന്നു.