അമേരിക്കയിലെ വെടിവെയ്പ്പില്‍ മരണം 22 ആയി

0

അമേരിക്കയിലെ ലൂവിസ്റ്റണില്‍ നടന്ന വെടിവെയ്പ്പില്‍ മരണം 22 ആയതായി റിപ്പോര്‍ട്ടുകള്‍. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രങ്ങളിലുമാണ് വെടിവെയ്പ്പ് ഉണ്ടായത്.

ബുധനാഴ്ച രാത്രിയാണ് വെടിവെയ്പ്പ് ഉണ്ടായത്. അക്രമിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുളളില്‍ തന്നെ കഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് വിവരം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.