ഇസ്രായേല്‍ നടത്തുന്നത് നില്‍നില്‍പ്പിനായുള്ള യുദ്ധമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പോലുള്ള ഭികര സംഘടനകള്‍ക്കെതിരെയാണ് യുദ്ധം. പൈശാചികമായ ആക്രമണങ്ങളാണ് ഹമാസ് അടക്കമുള്ള ഭീകര സംഘടനകള്‍ നടത്തുന്നത്.
പരമാവധി ആളപായം ഒഴിവാക്കാനാണ് കരയുദ്ധം വൈകിപ്പിക്കുന്നത്. ആളുകളോട് ഒഴിയാന്‍ പറയുന്നതും അതിനാണ്. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരും. കരയുദ്ധത്തിന് തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന നിര്‍ദേശം അമേരിക്കയും തള്ളിക്കളഞ്ഞു. നിർദേശം ഇസ്രായേലും തള്ളിയിരുന്നു. വെടിനിര്‍ത്തല്‍ ഹമാസിനെ പലവിധത്തിൽ സഹായിക്കുമെന്നാണ് നിരീക്ഷണം. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ സംവാദത്തിലാണ് അമേരിക്കന്‍ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.