ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യ ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരമാക്കി. കാലാവസ്ഥ മാറ്റവും സാങ്കേതിക പ്രശ്‌നങ്ങളും കാരണം വിക്ഷേപണം നിര്‍ത്തിവെക്കേണ്ടി വരുമോ എന്ന ആശങ്ക അതിജീവിച്ചാണ് ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരമാക്കിയത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ക്രൂ എസ്‌ക്കേപ്പ് സിസ്റ്റം പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇന്ന് രാവിലെ 10നായിരുന്നു വിക്ഷേപണം. തുടര്‍ന്ന് 1.66 സെക്കന്റില്‍ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടയില്‍ സുരക്ഷിതമായി പതിച്ചു.
            




































