ഇന്ത്യ ഇസ്രായേലിന് ഒപ്പം: വിദേശകാര്യ വക്താവ്

0

ഭീകരവാദം നേരിടുന്നതില്‍ ഇസ്രായേലിന് ഒപ്പമാണ് ഇന്ത്യയെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ്. ഇസ്രായേലിന് നേരെ ഹമാസ് ഇസ്ലാമിക ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്നും വക്താവ് പറഞ്ഞു.

ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രായേലിന് ഒപ്പമായിരിക്കും ഇന്ത്യ നില്‍ക്കുക. ഹമാസിന്റെ ആക്രമണത്തെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ മാനുഷിക ചട്ടങ്ങളും രാജ്യങ്ങള്‍ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.