HomeKeralaമൂന്നാറില്‍ ദൗത്യസംഘം എത്തി, കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി

മൂന്നാറില്‍ ദൗത്യസംഘം എത്തി, കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി

സിപിഎം നേതാവ് എംഎല്‍എയുടെ ശക്തമായ എതിര്‍പ്പിനിടയിലും മൂന്നാറില്‍ ദൗത്യസംഘം എത്തി. അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ തടയും എന്ന മണിയുടെ ഭീഷണിക്കിടയിലും ദൗത്യസംഘം നടപടികള്‍ ആരംഭിച്ചു.

ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ആദ്യം ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവിടെ ബോര്‍ഡും സ്ഥാപിച്ചു.

രാവിലെ ആറോടെയാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കര്‍ഷകരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായെങ്കിലും കലക്ടര്‍ മുന്നോട്ട് പോയി. മണിയുടെയും പ്രാദേശിക സിപിഎം നേതാക്കളുടേയും എതിര്‍പ്പ് ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാല്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

കയ്യേറ്റ ഭൂമിയില്‍ ഏഴ് അനധികൃത റിസോര്‍ട്ടുകളും നിരവധിയായ വന്‍കിട കെട്ടിടങ്ങളും ഉണ്ട്. 50 ലധികളം വന്‍കിട നിര്‍മാണങ്ങള്‍ ഏക്കര്‍ കണക്കിന് കയ്യേറ്റ ഭൂമിയില്‍ നടന്നു. ഇതിനെതിരെയൊക്കെ നടപടി എടുത്ത ഉദ്യോഗസ്ഥരെയൊക്കെ സ്ഥലം മാറ്റി ശക്തി തെളിയിച്ചു കയ്യേറ്റക്കാര്‍.

Most Popular

Recent Comments