ആശുപത്രി ആക്രമണം നിഷേധിച്ച് ഇസ്രായേല്‍

0

ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം തങ്ങള്‍ നടത്തിയതല്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുന്നതായും ഇസ്രായേല്‍. ഇസ്ലാമിക് ജിഹാദികള്‍ ആണ് ഇതിന് പിന്നിലെന്നും അവരുടെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്നും ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപണം നിഷേധിച്ചു.

ഐഡിഎഫ് പ്രവര്‍ത്തന സംവിധാനം പരിശോധിച്ചിരുന്നതായി ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര സംഘടനക്കാണ്.

ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ വിവധ ലോക രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ യാത്ര തിരിച്ചിട്ടുണ്ട്.