HomeKeralaഅഴിമതി സര്‍ക്കാരിനെതിരെ യുഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം തുടങ്ങി

അഴിമതി സര്‍ക്കാരിനെതിരെ യുഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം തുടങ്ങി

എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാണ് യുഡിഎഫ് ആവശ്യം.

രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, മുന്‍ പ്രസിഡണ്ട് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. റേഷന്‍ കട മുതല്‍ സെക്രട്ടറിയറ്റ് വരെ ഉപരോധം എന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സമരം.

Most Popular

Recent Comments