HomeLatest Newsസംസ്ഥാന സ്കൂൾ കായികോത്സവം; ഒക്ടോബർ 16 മുതൽ 20 വരെ

സംസ്ഥാന സ്കൂൾ കായികോത്സവം; ഒക്ടോബർ 16 മുതൽ 20 വരെ

കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വിപുലമായി സംഘടിപ്പിക്കും. കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം ഒക്ടോബർ 16-ന് രാവിലെ തേക്കിൻകാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടി ദീപശിഖ കുന്നംകുളത്ത് എത്തും.

16 ന് രജിസ്ട്രേഷൻ ആരംഭിക്കും. 17 ന് രാവിലെ 7 മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും. അന്നേ ദിവസം രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. വൈകീട്ട് 3.30 ന് കുട്ടികളുടെ മാർച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും.

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

സമാപന സമ്മേളനം 20 ന് വൈകുന്നേരം 4 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 6 കാറ്റഗറികളിലായി 3000 ത്തിൽപ്പരം മത്സരാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്സ്, പരിശീലകർ എന്നിവർ മേളയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങൾ നടത്തുക. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ.

Most Popular

Recent Comments