HomeKeralaവിഴിഞ്ഞത്ത് ക്രെയിന്‍ കപ്പലിന് സ്വീകരണം

വിഴിഞ്ഞത്ത് ക്രെയിന്‍ കപ്പലിന് സ്വീകരണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ കപ്പലിന് സ്വീകരണം നല്‍കി. വലിയ ക്രെയിനുമായി ചൈനയില്‍ നിന്ന് എത്തിയ ഷെന്‍ഹുവ 15 കപ്പലിനാണ് സ്വീകരണം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കടലില്‍ വാട്ടര്‍ സല്യൂട്ടും ഉണ്ടായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും എത്തിയിരുന്നു.

തുടര്‍ന്ന് നടന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ല. കൂടുതല്‍ വലിയ കപ്പലുകള്‍ തുറമുഖത്ത് എത്തും. ആറ് മാസത്തിനകം കമ്മീഷനിംഗ് എന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരും തുറമുഖത്തിന് മുന്‍ഗണന നല്‍കി. അദാനി ദ്രൂപ്പിനും നന്ദി പറയുന്നു. കേരളം രാജ്യത്തിന് നല്‍കുന്ന മഹത്തായ സംഭാവനയാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍ എംപി, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി തുടങ്ങിയവര്‍ സംസാരിച്ചു.

Most Popular

Recent Comments