HomeKeralaസംസ്ഥാനത്ത് മഴ ശക്തമാവുന്നു, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാവുന്നു, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ വെള്ളക്ഷാമത്തിന് പരിഹാരമായി നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

അടുത്തയാഴ്ച 16ന് എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് 16ന് അലര്‍ട്ട് ഉള്ളത്. വരുന്ന അഞ്ചു ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ശക്തമായ മഴ സാധ്യത ഉളളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നല്‍ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

Most Popular

Recent Comments