HomeKeralaകരുവന്നൂര്‍ പദയാത്ര, സുരേഷ് ഗോപിക്കെതിര കേസ്

കരുവന്നൂര്‍ പദയാത്ര, സുരേഷ് ഗോപിക്കെതിര കേസ്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കൊള്ളയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്രക്കെതിരെ പൊലീസ് കേസ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഗണപതിയെ മിത്തായി അവഹേളിച്ചതിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തിരുന്നു.

സഹകരണ ബാങ്കുകളില്‍ സിപിഎം നേതാക്കളുടെ അറിവോടെ നടന്ന കൊള്ളയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഇഡിയും അന്വേഷിക്കുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്ന് തട്ടിപ്പറിച്ച കോടികള്‍ കൊടുക്കുന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പദയാത്ര നടത്തിയത്

വന്‍ ജനാവലിയായിരുന്നു പദയാത്രയില്‍ പങ്കെടുത്തത്. കൂടാതെ പദയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആയിരങ്ങള്‍ കാത്തുനിന്നു. കരുവന്നൂരില്‍ ചതിയില്‍ പെട്ട നിക്ഷേപകുടെ അനുഗ്രഹവും വാങ്ങിയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്. ഇത് സര്‍ക്കാരിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതോടെയാണ് 10 ദിവസം കഴിയുമ്പോള്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.
സുരേഷ് ഗോപി അടക്കം 500 പേര്‍ക്കെതിരെയാണ് ഗതാഗതം തടസ്സപ്പെടുത്തി എന്നാരോപിച്ച് കേസ് ചുമത്തിയത്.

Most Popular

Recent Comments