കരുത്തുകൂട്ടി ഇസ്രായേല്‍, മന്ത്രിസഭയില്‍ പ്രതിപക്ഷവും ചേര്‍ന്നു

0

ഹമാസിൻ്റെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷവും. ഇതോടെ രാജ്യത്ത് സംയുക്ത യുദ്ധകാല മന്ത്രിസഭ നിലവില്‍ വന്നു. ഇത് ഇസ്രായേലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇരട്ടി ഊര്‍ജമായി.

പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് മന്ത്രിയാകും. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമാണ് അദ്ദേഹം. ഇതോടെ യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായി.

ഗാസയിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിപക്ഷം സര്‍ക്കാരില്‍ ചേരുന്നത്. ഇത് സൈനികരിലും ആവേശം കൂട്ടും. പതിനായിര കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കാനുള്ള നിര്‍ദേശവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

തുടരുന്ന വ്യോമാക്രമണത്തില്‍ ഹമാസിൻ്റെ ശക്തി ഏറെക്കുറെ ദുര്‍ബലമായിട്ടുണ്ട്. 2005ന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം കടക്കുന്നത്. ഹമാസിൻ്റെ നേതാക്കളെ ഇല്ലാതാക്കുക മാത്രമല്ല, അവരെ നിരായുധീകരിക്കുക കൂടി ഇസ്രായേല്‍ ലക്ഷ്യമിടുന്നു. ഗാസ ഇനി ഒരിക്കലും പഴയതുപോലെ ആകില്ലെന്ന പ്രതിരോധമന്ത്രി യുവാവ് ഗലാട്ടിന്റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു.

ഹമാസിൻ്റെ പൈശാചിക ആക്രമണത്തില്‍ ഇസ്രായേലില്‍ ഇതുവരെ 1200 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. തട്ടികൊണ്ടു പോവുകയും പരേക്കല്‍ക്കുകയും ചെയ്തവര്‍ വേറെ. ആയിരങ്ങളാണ് അതിക്രൂരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം 1000 കടന്നിട്ടുണ്ട്.