അജ്ഞാതരുടെ ആക്രമണം വീണ്ടും, ഒരു കൊടുംഭീകരന്‍ കൂടി കൊല്ലപ്പെട്ടു

0

ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തുന്നവരെ ഒന്നൊന്നായി അജ്ഞാതര്‍ കൊലപ്പെടുത്തുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് അവസാനം അജ്ഞാതരാല്‍ കൊല്ലപ്പെട്ട ഭീകരന്‍.

പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ വെച്ചാണ് കൊടുംഭീകരന്‍ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ യുഎപിഎ ചുമത്തിയിരുന്നു. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ്.

യുഎപിഎ പ്രകാരം ഇന്ത്യയില്‍ അറസ്റ്റിലായെങ്കിലും പിന്നീട് പാക്കിസ്ഥാനിലേക്ക് നാടുകടത്തുകയായിരുന്നു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസില്‍ പ്രതിയാണ്.